ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പ് യു.എ.ഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐ പി എൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐ പി എൽ നടത്താനായിരുന്നു നേരത്തെ ബി സി സി ഐ തീരുമാനിച്ചിരുന്നത്.
ഒരു ടീമിൽ 24 കളിക്കാരെയാണ് ഉൾപ്പെടുത്താനാവുക. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട് സൗകര്യം ടീമുകൾക്ക് ലഭിക്കും. മത്സരങ്ങൾക്കിടയിൽ വേണ്ടത്ര സമയം ലഭിക്കാനാണ് വിൻഡോ ദീർഘിപ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.


















