യു.എ.ഇ യില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം വിജയകരമായി മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് മാറ്റം.
വാക്‌സിന്‍ പരീക്ഷിച്ചവരില്‍ രോഗ പ്രതിരോധശേഷി കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തകന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ക്ക് അടിയന്തിരമായി വാക്‌സിന്‍ ലഭിക്കാനാണ് തീരുമാനമെന്ന് യു.എ.ഇ ആരോഗ്യ ,രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുള്‍ അല്‍ ഒവൈസ് പറഞ്ഞു.ലോകത്ത് കോവിഡ് വാക്‌സിനുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടന്നുകൊണ്ടിരിക്കെയാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 125 രാജ്യക്കാരായ 31,000 പേരാണ് അബുദാബിയില്‍ കഴിഞ്ഞ ആറ് ആഴ്ചകളിലായി ഭാഗമായത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് നാഷണല്‍ ക്ലിനിക്കല്‍ കമ്മറ്റി ഫോര്‍ കൊറോണ വൈറസ് ചെയര്‍മാനും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ നവാല്‍ അല്‍ കാബി പറഞ്ഞു.
വിവിധ അസുഖങ്ങളുള്ള 1000 മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ പരീക്ഷിക്കുകയും അത് വിജയമാവുകയും ചെയ്തു. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പഠനം കൂടുതല്‍ ശക്തമാക്കുന്നതിന് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ ഗുണകരമാകുമെന്നും അല്‍ കാബി പറഞ്ഞു.
തിങ്കളാഴ്ചയാണ് വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നല്‍കുന്നതിന് യുഎഇ അനുമതി നല്‍കിയത്. നിലവില്‍ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനകയുടെ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വിവിധ രാജ്യങ്ങളിലായി നടക്കുന്നുണ്ട്. ഇന്ത്യയില്‍ മരുന്നു കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വാക്‌സിനിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നത്.