English हिंदी

Blog

A-K-Saseendran

Web Desk

സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോർട്ട് നോൺട്രാൻസ്‌പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്.

Also read:  പണം സൂക്ഷിച്ചത് അടുക്കളയിലും ബാസ്‌ക്കറ്റിലും ; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ്

സ്റ്റേജ് കാര്യേജുകൾക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. കോൺട്രാക്റ്റ് കാര്യേജുകൾക്ക് ഇരുപത് ശതമാനം നികുതിയും ഒഴിവാക്കി നൽകി.