English हिंदी

Blog

udf

 

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്ത വാര്‍ഡായിരുന്നു ഇത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എ ഷാസിയയാണ് വിജയിച്ചത്. ഇവിടുത്തെ അഞ്ച് വാര്‍ഡില്‍ നാലിടത്തും വിജയിച്ചത് യുഡിഎഫാണ്.

Also read:  പ്രസിഡന്റ് തെരഞ്ഞെടുപ്പ്: യുഎസില്‍ പോരാട്ടം കനക്കുന്നു; ബൈഡന്‍ മുന്നില്‍

ഒരു വാര്‍ഡില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്. കഴിഞ്ഞ തവണ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ച പഞ്ചായത്താണിത്. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.

Also read:  സ്‌കൂള്‍ കുട്ടികള്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍: പരിശീലനം ബുധനാഴ്ച

അതേസമയം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. ആകെയുളള 34 സീറ്റുകളില്‍ 19 സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് 12 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫിന് 22 സീറ്റുകളിലും എല്‍ഡിഎഫിന് 11 സീറ്റുകളിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ നേട്ടം മൂന്നായി ഉയര്‍ത്തി.