Web Desk
കോവിഡ്-19 ന് കേരളത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുകയും സുതാര്യതയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്‍റെ മുഖമുദ്രയെന്ന അവകാശവാദത്തിന്‍റ പശ്ചാത്തലത്തിലും സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്.
1.സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടത്തിയ സെന്‍റിനല്‍ സര്‍വൈലന്‍സ് പരിശോധനഫലം ആരോഗ്യവിദ്ധരില്‍ നിന്നും ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും മറച്ചുവയ്ക്കുന്നതെന്ത് ?
2. ജൂണ്‍ 9ന് നടത്തിയ റാപ്പിഡ് ആന്‍റി ബോഡി പരിശോധനഫലം പ്രസിദ്ധീകരിക്കാത്തതെന്ത് ?
3. സംസ്ഥാനത്തെ ആകെ പോസീറ്റീവ് കേസുകളില്‍ 90 ശതമാനവും പുറത്തുനിന്നു വന്നവരിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആകെ പരിശോധനകളില്‍ എത്ര ശതമാനം പുറത്തുനിന്ന് വന്നവരില്‍ ആണ് നടത്തിയതെന്നും സംസ്ഥാനത്തെ താമസക്കാരില്‍ എത്രശതമാനം പരിശോധന നടത്തി എന്നുമുള്ള കണക്കുകള്‍ പുറത്തുവിടാമോ ?
4.ആകെ പരിശോധിച്ച് സാമ്പിളുകളുടെ എണ്ണം പുറത്ത് നൽകുന്നത് പോലെ ഇതുവരെ പരിശോധിച്ച വ്യക്തികളുടെ എണ്ണവും നൽകാമോ ?(ഒരാളുടെ ഒന്നിലധികം സാംപിളുകൾ പരിശോധിക്കുന്നതിനാൽ )
5. കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മെയ്,ജൂണ്‍ മാസങ്ങളില്‍ പോയി അവിടെ എത്തിയയുടന്‍ രോഗം സ്ഥിരീകരിച്ചവരെക്കുറിച്ചുള്ള വിവരശേഖരണത്തില്‍ പരാജയപ്പെട്ടതെന്ത് ?
6. ഏപ്രില്‍ അവസാനവാരം നടത്തിയ ഓഗ്മെന്‍റഡ് സാംപിള്‍ പരിശോധന ഏതെല്ലാം ജില്ലകളിലാണ് നടത്തിയത്.? അതില്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടും പിന്നീട് പരിശോധന നടത്താതിരുന്നതെന്ത് ?
7.കേരളത്തിൽ സമൂഹവ്യാപന സാധ്യത പഠിക്കാൻ ഐ സി എം ആറിൻ്റെ നേതൃത്വത്തിൽ മൂന്ന് ജില്ലകളിൽ (എറണാകുളം, പാലക്കാട് ,തൃശൂർ) മെയ് മൂന്നാം വാരം നടത്തിയ സിറോ സാംപിൾ സർവൈലൻസിൻ്റെ വിശദാംശങ്ങൾ പുറത്ത് വിടാമോ ?ആയിരം സാംപിളുകളിൽ നാലെണ്ണം പോസിറ്റീവായ പരിശോധനയാണിത്.
8. ഇപ്പോഴും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത എത്ര കേസുകള്‍ കേരളത്തിലുണ്ട്.? ഇവയെക്കുറിച്ചുള്ള പരിശോധനയും നിഗമനങ്ങളും ആരോഗ്യവിദഗ്ധര്‍ക്കും ആരോഗ്യമേഖലയിലെ സംഘടനകള്‍ക്കും നല്‍കുമോ?
9. പരിശോധനകളുടെ എണ്ണം കൂട്ടേണ്ട ഈ ഘട്ടത്തില്‍ അതിനായി കൂടുതല്‍ ലാബുകള്‍ ക്രമീകരിക്കുമോ ?