പാലക്കാട്: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സമൂഹവ്യാപനം നടയാനാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. പൊതുഗതാഗതം ഉണ്ടാകില്ലെന്നും ഭയാനകമായ സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.