പത്തനംതിട്ട: നഗരത്തില്‍ ക്വാറന്‍റൈന്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് കോവിഡില്ല. പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇയാള്‍ നിരീക്ഷണത്തില്‍ തുടരും.
തിങ്കളാഴ്ചയാണ് ചെന്നീര്‍ക്കര സ്വദേശി ക്വാറന്‍റീന്‍ ലംഘിച്ച് പത്തനംതിട്ട നഗരത്തിലെത്തിയത്.റിയാദില്‍ നിന്ന് വന്നിട്ട് മൂന്ന് ദിവസം മാത്രമായപ്പോഴാണ് വീട്ടുകാരുമായി പിണങ്ങി മാസ്ക് പോലും ധരിക്കാതെ ഇയാള്‍ പത്തനംതിട്ട നഗരത്തില്‍ കറങ്ങി നടന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്‍റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വന്നതോടെ ഇയാളെ ബലപ്രയോഗിച്ച് ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു