English हिंदी

Blog

kuwait schools

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 29ന് സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

കുവൈറ്റ്‌സിറ്റി : കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 29ന് സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജനറല്‍ അ ഡ്മിനിസ്‌ട്രേഷന്‍ ഓഫ് പ്രൈവറ്റ് എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നേരത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രി സഭ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാ നുള്ള സമയപരിധിഅവസാനിച്ചു. തിര ഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം ശക്തമാക്കി.