പത്തനംതിട്ട: ക്വാറന്‍റീന്‍ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടികൂടി. റിയാദില്‍ നിന്നെത്തി ഹോം ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് പുറത്തിറങ്ങിയത്.
മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്നയാളെ പോലീസ് തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സൗദിയില്‍ നിന്ന് വന്നതാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പര്‍ വാങ്ങി പോലീസ് സംസാരിച്ചു. വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മര്‍ദിച്ചുവെന്നും ഇയാളുടെ ഭാര്യ പോലീസിനോട് പറഞ്ഞു. ക്വാറന്‍റീനിലാതിന്‍റെ മാനസിക സംഘര്‍ഷവും എല്ലാം കാരണമാണ് അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിയത്.
പി.പി കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരെ കണ്ടതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഓടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടിക്കുകയും. കാലുകള്‍ ബന്ധിപ്പിച്ചാണ് ഇദ്ദേഹത്തെ അവിടെ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടുപോയത്.












