കൊച്ചി: വര്‍ത്തമാനം സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പരസ്യ പ്രസ്താവനയില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്. പ്രസ്താവന ഇറക്കിയതിന് പിന്നില്‍ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണെന്ന് നടി പറഞ്ഞു. ഇയാള്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല എന്നതിന് അര്‍ത്ഥം അത്തരം ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട് എന്നാണ്. കലാകാരന്മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയതന്ത്രമാണ്. സിനിമ ദേശവിരുദ്ധമാണോ എന്ന് തീരുമാനിക്കേണ്ടത് കാണുന്ന പ്രേക്ഷകരാണ്. സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരെ മലയാളം സിനിമാ മേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. അതില്‍ അത്ഭുതം ഇല്ലെന്നും നടി പാര്‍വതി പറഞ്ഞു.