ഡല്‍ഹി: ഇന്ന് ജനാധിപത്യത്തിന്റെ സുപ്രധാന ദിവസമെന്ന് പ്രദനമന്ത്രി നരേന്ദ്രമോദി. ഈ ദശകത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് തുടകക്കമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല മിനി ബജറ്റുകള്‍ 2020 ല്‍ അവതരിപ്പിക്കപ്പെട്ടുവെന്നും വികസനത്തിനും പുരോഗതിക്കും ഈ സമ്മേളനം നിര്‍ണ്ണായകമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കും. ഇടത് എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അതേസമയം കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.











