ന്യൂഡല്‍ഹി: കര്‍ശന നിയന്ത്രണങ്ങളോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങി. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.സന്ദര്‍ശക ഗാലറിയിലും രാജ്യസഭാ ചേംബറിലും അംഗങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കി. ലോക്‌സഭയിലെ കക്ഷിനേതാക്കള്‍ക്കും മുതിര്‍ന്ന അംഗങ്ങള്‍ക്കും ഇരിപ്പിടമുണ്ട്. അംഗങ്ങള്‍ക്കിടയിലും സ്പീക്കറുടെ ഡയസിന് മുന്നിലും പ്ലാസ്റ്റിക് ഷീല്‍ഡ് ഒരുക്കിയിട്ടുണ്ട്.
അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സഭ ആദരിച്ചു. അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് ലോക്‌സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു.രാജ്യസഭ വൈകീട്ട് മൂന്നിന് ചേരും.
ചൈനയുടെ നിരീക്ഷണം സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.