കോട്ടയം: പാലാ സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ചെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. യുഡിഎഫുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. മുന്നണിമാറ്റം സംബന്ധിച്ച് കേന്ദ്ര തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ തവണ എന്‍സിപി മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജോസ് കെ മാണിയ്ക്ക് സീറ്റ് കൊടുക്കേണ്ടത് എന്‍സിപിയുടെ ബാധ്യതയല്ല. പാലാ സീറ്റ് വേണമെന്നത് ജോസ് കെ മാണിയുടെ ആഗ്രഹം മാത്രമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.