കൊച്ചി: സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍. സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
സെമിത്തേരികള്‍ ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിനെതിരായ ഓര്‍ത്തഡോക്‌സ് സഭയുടെ ഈ നീക്കം. ഈ മാസം 17ന് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും. സംസ്ഥാന സര്‍ക്കാരിന്റെ നിയമ നിര്‍മാണം സുപ്രീംകോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ വാദം.