കോഴിക്കോട്: വിവരങ്ങള്‍ തേടി കോഴിക്കോട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തയച്ചു. അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകള്‍ കൈമാറണം. പണം നല്‍കിയതും കൈമാറിയതുമായ രേഖകള്‍ നല്‍കണം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം.
കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്.
ഊരാളുങ്കലിന്റെ ഇടപാടുകളില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.












