ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതലകള്‍. കേരളത്തിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ നിയോഗിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് പുനര്‍വിചിന്തനത്തിന് കാരണമായത്. പത്ത് പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്‍രെ ചുമതലയുളള താരീഖ് അന്‍വര്‍, കെ. സി വേണുഗോപാല്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി. എം സുധീരന്‍ എന്നിവരടങ്ങുന്നതാണ് സമിതി.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേന്ദ്ര നേതൃത്വം സജീവമായി ഇടപെടുമന്നൊണ് പുറത്തു വരുന്ന വിവരം. എ. കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകാനാണ് സാധ്യത.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും. ഉമ്മന്‍ചാണ്ടിയുെ മത്സരിക്കണമെന്ന നിര്‍ദേശത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നില്ല.