കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടക്കുന്ന സ്‌കൂള്‍ യുവജനോത്സവത്തിന് ബദല്‍ സാധ്യതകള്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടക്കുന്ന സ്‌കൂള്‍ യുവജനോത്സവത്തിന് ബദല്‍ സാധ്യതകള്‍ തേടുകയാണ് നാടക പ്രവര്‍ത്തകരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകള്‍ (LNV).
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോക മലയാളികള്‍ക്കായി ഇവര്‍ ഒരു ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം ഒരുക്കുകയാണ്. ഒക്ടോബര്‍ 18ന് ഇന്ത്യന്‍ ചലച്ചിത്ര ശബ്ദവിസ്മയം ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്യും.
സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ അവസാന വാരത്തിലാവും ഗ്രാന്റ് ഫൈനല്‍.
യുവജനോത്സവത്തിന്റെ ചെയര്‍മാന്‍ പി.എന്‍. മോഹന്‍രാജ് ആണ്. ശ്രീജിത്ത് പൊയില്‍ക്കാവ് ആണ് ജനറല്‍ കണ്‍വീനര്‍. ഗിരീഷ് കാരാടി ആണ് കണ്‍വീനര്‍. പ്രശസ്ത നാടക-സിനിമ താരം സജിത മഠത്തില്‍ ഉള്‍പ്പെടെ 9 അംഗ ഉപദേശക സമിതിയും 70 അംഗ സംഘാടക സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് അമേരിക്കന്‍ ചാനലായ പ്രവാസി ചാനല്‍ ആണ് യുവജനോത്സവത്തിന്റെ മീഡിയ പാര്‍ട്ണര്‍.
ലോകത്തെവിടെയും ഉള്ള മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാം എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. എല്‍പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നീ വിഭാഗങ്ങളില്‍ മുപ്പതോളം വ്യക്തിഗത ഇനങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മാന്വല്‍ പ്രകാരമായിരിക്കും മത്സരങ്ങളും, വിധി നിര്‍ണയവും.
കോവിഡുകാലത്തിന്റെ തുടക്കത്തില്‍ തന്നെ ആക്ട് ഓണ്‍ലൈന്‍ എന്ന പേരില്‍ അഞ്ചു മിനിറ്റ് സമയ പരിധിയുള്ള ഏകപാത്ര വീഡിയോ നാടക മത്സരം എല്‍എന്‍വി സംഘടിപ്പിച്ചിരുന്നു.സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഫലപ്രഖ്യാപനം നടത്തിയ മത്സരത്തിന്റെ വിധിനിര്‍ണയം നടത്തിയത് പ്രിയനന്ദനന്‍, ചന്ദ്രദാസന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ ആയിരുന്നു. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിലെ 22 രാജ്യങ്ങളില്‍ നിന്നും എന്‍ട്രികള്‍ ലഭിച്ചപ്പോള്‍ ഈ മത്സരം ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഏകപാത്ര നാടക മത്സരമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പരിഗണന പട്ടികയിലും ഇടം പിടിച്ചു. പിന്നീട് കുടുംബ ശബ്ദനാടകോത്സവം, കുട്ടികള്‍ക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ മനോധര്‍മ്മാഭിനയമത്സരവും സംഘടിപ്പിച്ചിരുന്നു.
രജിസ്ട്രര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 റെജിസ്ട്രര്‍ ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വാട്സ്ആപ്പില്‍ മാത്രം ബന്ധപ്പെടുക
ഇന്ത്യ: +971506610426,+919847096392
ജിസിസി: ++971508911292,+971502009293
മറ്റ് രാജ്യങ്ങള്‍ : +919400146812
ലോക നാടക വാര്‍ത്തകള്‍ (LNV) ഓണ്‍ലൈന്‍ സ്‌കൂള്‍ കലോത്സവം മത്സര ഇനങ്ങള്‍ ചുവടെ.
എല്‍പി വിഭാഗം മത്സര ഇനങ്ങള്‍
1.ആംഗ്യപ്പാട്ട് (അഭിനയ ഗാനം) (3 മിനിറ്റ് ) 2, കഥാകഥനം (3 മിനിറ്റ് ) 3.ലളിതഗാനം (5 മിനിറ്റ് ) 4.കവിതാപാരായണം(5 മിനിറ്റ് ) 5. നാടന്‍പാട്ട്. (5 മിനിറ്റ് ) 6.മാപ്പിളപ്പാട്ട്. (5 മിനിറ്റ് ) 7.മോണോ ആക്ട്. (5 മിനിറ്റ് ) 8. നാടോടിനൃത്തം. (5 മിനിറ്റ് ) 9. ചിത്രരചന പെന്‍സില്‍ (60 മിനിറ്റ്) 10.ചിത്രരചന (ക്രയോണ്‍) (60 മിനിറ്റ്) ഇതില്‍ 1, 2, 10 എന്നീ മത്സരങ്ങള്‍ ഒന്ന്, രണ്ട് ക്ലാസ്സുകള്‍ക്ക് മാത്രമായിരിക്കും
യുപി വിഭാഗം മത്സര ഇനങ്ങള്‍
1.പെന്‍സില്‍ ഡ്രോയിംഗ് (60മിനിറ്റ്) 2. ജലച്ചായം (60മിനിറ്റ്) 3.കഥാരചന-മലയാളം (60മിനിറ്റ്) 4. കഥാരചന -ഇംഗ്‌ളീഷ് (60മിനിറ്റ്) 5.കവിതാരചന-മലയാളം (60 മിനിറ്റ്) 6.കവിതാരചന-ഇംഗ്ലീഷ് (60 മിനിറ്റ്) 7. ലളിതഗാനം (5 മിനിറ്റ് ) 8. നാടക ഗാനാലാപനം (5 മിനിറ്റ് ) 9.നാടന്‍പാട്ട് (5 മിനിറ്റ് ) 10.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 11.കവിതാ പാരായണം (5 മിനിറ്റ് ) 12. മോണോ ആക്ട് (5 മിനിറ്റ് ) 13.കഥാപ്രസംഗം (10 മിനിറ്റ് ) 14.പ്രസംഗം-മലയാളം (5 മിനിറ്റ് ) 15.പ്രസംഗം-ഇംഗ്ലീഷ് (5മിനിറ്റ്) 16.ഭരതനാട്യം (10 മിനിറ്റ് ) 17. നാടോടി നൃത്തം (5 മിനിറ്റ് )
എച്ച് എസ് വിഭാഗം മത്സര ഇനങ്ങള്‍
1.പെന്‍സില്‍ ഡ്രോയിംഗ് (90 മിനിറ്റ് ) 2. ജലഛായം (90മിനിറ്റ് ) 3.കാര്‍ട്ടൂണ്‍ (90 മിനിറ്റ് ) 4. കഥാരചന-മലയാളം (90 മിനിറ്റ് ) 5. കഥാരചന-ഇംഗ്‌ളീഷ് (90 മിനിറ്റ് ) 6. കവിതാരചന-മലയാളം (90 മിനിറ്റ് ) 7.കവിതാരചന-ഇംഗ്‌ളീഷ് (90 മിനിറ്റ് ) 8.നാടകരചന-മലയാളം (90മിനിറ്റ്) 9.നാടകരചന-ഇംഗ്‌ളീഷ് (90മിനിറ്റ്) 10. ശാസ്ത്രീയ സംഗീതം (10 മിനിറ്റ് ) 11.ലളിതഗാനം (5 മിനിറ്റ് ) 12. നാടക ഗാനാലാപനം (5 മിനിറ്റ് ) 13. നാടന്‍പാട്ട് (5 മിനിറ്റ് ) 14.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 15. കവിതാ പാരായണം (5 മിനിറ്റ് ) 16. മോണോ ആക്ട് (5 മിനിറ്റ് ) 17.കഥാപ്രസംഗം (15 മിനിറ്റ് ) 18.പ്രസംഗം-മലയാളം (5 മിനിറ്റ് ) 19.പ്രസംഗം-ഇംഗ്‌ളീഷ് (5മിനിറ്റ്) 20. മിമിക്രി (5 മിനിറ്റ് ) 21.ഏകപാത്ര നാടകം (5 മിനിറ്റ് ) 22.ഭരതനാട്യം (10മിനിറ്റ് ) 23.മോഹിനിയാട്ടം (10 മിനിറ്റ് ) 24.കുച്ചിപ്പുടി (10 മിനിറ്റ് ) 25.നാടോടിനൃത്തം (5 മിനിറ്റ് ) 26.ചാക്യാര്‍കൂത്ത് (20 മിനിറ്റ് ) 27.കഥകളി (15 മിനിറ്റ് ) 28.ഓട്ടന്‍ തുള്ളല്‍ (10മിനിറ്റ് ) 29.തബല (10മിനിറ്റ് ) 30.മൃദംഗം (10മിനിറ്റ് ) 31.ചെണ്ട (10മിനിറ്റ് )
എച്ച്എസ്എസ് വിഭാഗം മത്സര ഇനങ്ങള്‍
1.പെന്‍സില്‍ ഡ്രോയിംഗ് (90 മിനിറ്റ് ) 2. ജലഛായം (90 മിനിറ്റ് ) 3.കാര്‍ട്ടൂണ്‍(90 മിനിറ്റ് ) 4.കഥാരചന-മലയാളം (90മിനിറ്റ് ) 5.കഥാരചന-ഇംഗ്‌ളീഷ് (90മിനിറ്റ്) 6.കവിതാരചന-മലയാളം (90 മിനിറ്റ് ) 7.കവിതാരചന-ഇംഗ്‌ളീഷ് (90,മിനിറ്റ്) 8.നാടകരചന-മലയാളം (90മിനിറ്റ്) 9.നാടകരചന-ഇംഗ്‌ളീഷ് (90 മിനിറ്റ്) 10. ശാസ്ത്രീയ സംഗീതം (10 മിനിറ്റ് ) 11.ലളിതഗാനം(5 മിനിറ്റ് ) 12. നാടക ഗാനാലാപനം (5 മിനിറ്റ് ) 13. നാടന്‍പാട്ട് (5 മിനിറ്റ് ) 14.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 15. കവിതാ പാരായണം(5 മിനിറ്റ് ) 16. മോണോ ആക്ട് (5 മിനിറ്റ് ) 17.കഥാപ്രസംഗം (15 മിനിറ്റ് ) 18.പ്രസംഗം-മലയാളം (5 മിനിറ്റ് ) 19.പ്രസംഗം-ഇംഗ്‌ളീഷ് (5മിനിറ്റ്) 20.മിമിക്രി (5 മിനിറ്റ് ) 21.ഏകപാത്ര നാടകം (5 മിനിറ്റ് ) 22.ഭരതനാട്യം (10 മിനിറ്റ് ) 23.മോഹിനിയാട്ടം (10 മിനിറ്റ് ) 24.കുച്ചിപ്പുടി (10 മിനിറ്റ് ) 25.നാടോടിനൃത്തം (5 മിനിറ്റ് ) 26.ചാക്യാര്‍കൂത്ത് (20 മിനിറ്റ് ) 27.കഥകളി (15 മിനിറ്റ് ) 28. ഓട്ടന്‍ തുള്ളല്‍ (10 മിനിറ്റ് ) 29.തബല (10 മിനിറ്റ് ) 30.മൃദംഗം (10 മിനിറ്റ് ) 31.ചെണ്ട (10 മിനിറ്റ് )
(മിമിക്രി ,ഭരതനാട്യം. കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, നാടോടി നൃത്തം ഇവയ്ക്ക് ആണ്‍,പെണ്‍ വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കും)