തിരുവനന്തപുരം: റേഷൻ കാർഡിന്റെ നമ്പർ പൂജ്യം തൊട്ട് നാല് ( 0- 4) വരെയുള്ളവര്‍ക്ക് ഇന്നും അവസാനത്തെ 5 തൊട്ട് 9 വരെ അവസാനിക്കുന്ന കാർഡുകൾക്ക് ഞായറാഴ്ചയും ഓണക്കിറ്റ് കിട്ടുന്നതായിരിക്കും. ഇതുവരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ഈ സമയങ്ങളില്‍ കിറ്റ് വിതരണം ഉണ്ടായിരിക്കും.
ഈ മാസം ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാവാതെ വന്നാല്‍ അടുത്ത മാസവും കിറ്റ് വാങ്ങാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

















