English हिंदी

Blog

FC Oman

അല്‍ റഖാദിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

സ്‌കറ്റ് : ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനു മുമ്പ് വാം അപ് നടത്തവെ മസ്‌കറ്റ് എഫ്‌സി താരം മുഖാലിദ് അല്‍ റഖാദി ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു.

ബുധനാഴ്ച വൈകീട്ടാണ് സംഭവം.അല്‍ സുവൈഖ് എഫ്‌സിയുമായുള്ള മത്സരത്തിനു തൊട്ടുമുമ്പാണ് മസ്‌കറ്റ് എഫ്‌സി താരം പൊടുന്നനെ കുഴഞ്ഞു വീണത്. പ്രഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗിന്റെ ആറാം റൗണ്ട് മത്സരത്തിനു വേണ്ടിയാണ് അല്‍ റഖാദി എത്തിയത്.

അമിതവ്യായാമ മുറകള്‍ അപകടകരം
മിത വ്യായാമ മുറകള്‍ മൂലം കളിക്കാര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കന്നഡ സിനിമാ താരം പുനിത് രാജ്കുമാര്‍ അടുത്തിടെയാണ് ജിംനേഷ്യത്തില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റു മൂലം മരണപ്പെട്ടത്. അമിത വ്യായാമ മുറകളും എനര്‍ജി, ഉത്തേജക മരുന്നുകളുടെ അമിത ഉപയോഗവും അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.