മസ്‌ക്കറ്റ്: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന ബജറ്റ് വിമാന കമ്പനിയായ
എയർ അറേബ്യ അബുദാബിയുടെ ആദ്യ വിമാനം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. സുൽത്താനേറ്റിന്റെ അമ്പതാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് വിമാനം സർവീസ് നടത്തിയത്.
മസ്ക്കറ്റിനും അബുദാബിക്കുമിടയിൽ ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലാകും സർവീസുകൾ ഉണ്ടാകുക. നവംബർ 17 മുതലാകും സർവീസുകൾ ആരംഭിക്കുക. ഒമാനും, യു.എ.ഇ ക്കുമിടയിൽ ടുറിസം വിമാനയാത്ര സൗകര്യം വർധിപ്പിക്കുന്നതിന് പുതിയ എയർ ലൈൻസ് സൗകര്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.