English हिंदी

Blog

everedt

8849 മീറ്റര്‍ ഉയരം 24 മണിക്കൂര്‍ കൊണ്ട് കീഴടക്കിയാണ് സുലൈമാന്‍ ഹമൗദ് ചരിത്രമെഴുതിയത്

സ്‌കത്ത്  : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ എവറസ്റ്റും നാലാമത്തെ വലിയ കൊടുമുടിയായ ലൊത്സെയും ഒറ്റ ട്രിപ്പില്‍ കീഴടക്കി ഒമാനി പര്‍വ്വതാരോഹകന്‍.

സമുദ്ര നിരപ്പില്‍ നിന്ന് 8849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റും, 8516 മീറ്റര്‍ ഉയരമുള്ള ലോത്സേയും ഒരൊറ്റ ട്രിപ്പില്‍ തന്നെ കയറിയാണ് സുലൈമാന്‍ ഹമൗദ് അല്‍ നാബി പുതിയ ചരിത്രമെഴുതിയത്.

മെയ് നാലിന് ആരംഭിച്ച പര്‍വ്വതാരോഹണം മെയ് പതിമൂന്നിനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

മെയ് പന്ത്രണ്ടിന് എവറസ്റ്റിന്റെ നെറുകയിലും പതിമൂന്നിന്, സമീപമുള്ള ലോത്സേയുടെ മുകളിലും സുലൈമാന്‍ ഹമൗദ് എത്തി.

എക്‌സ്‌പോളറേഴ്‌സ് ഗ്രാന്‍ സ്ലാം എന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് താന്‍ ഈ സാഹസിക പര്യടനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഏഴു പര്‍വ്വതങ്ങളില്‍ കയറുകയും ഉത്തര ധ്രൂവവും ദക്ഷിണ ധ്രുവവും സന്ദര്‍ശിക്കുന്നവരാണ് ചാമ്പ്യന്‍ഷിപ്പ് നേടുക.

ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് താന്‍ എവറസ്റ്റിന്റെ നിറുകയില്‍ എത്തിയതെന്ന് സുലൈമാന്‍ ഹമൗദ് പറഞ്ഞു.

നുഷ്യന്റെ എക്കാലത്തേയും വലിയ സാഹസിക ലക്ഷ്യ കേന്ദ്രമാണ് എവറസ്റ്റ് കൊടുമുടി. നേപ്പാളില്‍ നിന്നുള്ള ഷേര്‍പ വനിതയായ ലക്പ പത്തു തവണ എവറസ്റ്റ് കയറി ലോക റെക്കോര്‍ഡിന് ഉടമയായത് അടുത്ത ദിവസമാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പാരഗ്ലൈഡര്‍ എവറസ്റ്റിനു മുകളില്‍ നിന്ന് ചാടി പറന്നതും ഇക്കഴിഞ്ഞ ദിവസമാണ്.