ഒമാനില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന ലോക് ഡൗണ്‍ ഇന്നു മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 8 വരെയാണ് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുക. സുല്‍ത്താന്‍ സായുധ സേനയുമായി ചേര്‍ന്ന ലോക്ഡൗണ്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ എല്ലാവിലായത്തുകളിലും പൂര്‍ണ്ണമായും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തും.കാല്‍ നട യാത്രയും അനുവദിക്കില്ല. ലോക്ഡൗണ്‍ ലംഘിക്കുന്നവരില്‍ നിന്നും നൂറ് റിയാലാണ് പിഴ ഈടാക്കുക.
കച്ചവടസ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക ഏഴുമണിക്കുള്ളില്‍ താമസ സ്ഥലത്ത് തിരിച്ചെത്താവുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കണം.പൂര്‍ണമായ സഞ്ചാര വിലക്കുള്ള സമയം ഡെലിവെറി സര്‍വീസുകളും അനുവദിക്കില്ലെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. മവേല സെന്‍ട്രല്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി. പുലര്‍ച്ചെ 6 മുതല്‍ ഉച്ചയ്ക്ക 2 മണി വരെയായിരിക്കും മാര്‍ക്കറ്റ പ്രവര്‍ത്തിക്കുക.റീടെയ്ല്‍ വിഭാഗം അടഞ്ഞു കിടക്കും. കസ്റ്റംസ് ക്ലിയറന്‍സുള്ള റഫ്രിജറേറ്റഡ് ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കും. ലോജിസ്റ്റിക് അതിര്‍ത്തികളില്‍ അഗ്രി കള്‍ച്ചറല്‍-കസ്റ്റംസ് പരിശോധന തുടരം. മാര്‍ക്കറ്റിലേക്കുള്ള വാഹനത്തില്‍ പരമാവധി രണ്ടു പേരെയാണ് അനുവദിക്കുക.ലോക്ഡൗണ്‍ നിയന്‍ത്രണങ്ങള്‍ക്കനുസരിച്ച് ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സമയക്രമത്തില്‍ മാറ്റം വരുത്തി.