കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നിരക്കുകകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാക്കണമെന്ന് ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
മസ്‌കറ്റ് : കോവിഡ് 19 ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഒമാനിലെ ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ടെസ്റ്റിനായി ഏജന്‍സികളും സ്വകാര്യ ആശുപത്രികളും ലാബുകളും വന്‍ നിരക്ക് ഈടാക്കുന്നതായി കൗണ്‍സില്‍ യോഗം വിലയിരുത്തി.
കോവിഡ് പരിശോധന ഊര്‍ജ്ജിതമാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഈ ടെസ്റ്റുകള്‍ നടത്തുന്നതിന് നിരക്കുകള്‍ കുറയ്ക്കണമെന്ന് ഷൂറാ കൗണ്‍സിലിന്റെ ആരോഗ്യ പരിസ്ഥിതി കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യങ്ങളും ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണികളും യോഗം വിലയിരുത്തി.
കോവിഡ് ടെസ്റ്റിന് ഒമാനിലെ ആശുപത്രികളും ടെസ്റ്റിംഗ് കേന്ദ്രങ്ങളും എട്ട് മുതല്‍ 20 റിയാല്‍ വരെയാണ് ഈടാക്കുന്നത്. ഇത് പാതിയോളം കുറയ്ക്കാനാണ് ഇപ്പൊഴത്തെ ശിപാര്‍ശ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












