മസ്‌കറ്റ്: ഇന്ത്യയടക്കം 103 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. വിസ കൂടാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനുളള തീരുമാനം നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പോലീസ് ആന്റ് റെസിഡന്‍സ് വിഭാഗം അസി.ഡയറക്ടര്‍ ജനറല്‍ അലി ബിന്‍ ഹമദ് അല്‍ സുലൈമാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിസയില്ലാതെയുളള പ്രവേശനം കര്‍ശന നിബന്ധനകളോട് കൂടിയാണ് നടപ്പിലാക്കുക.
ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ഥിരീകരിച്ച ഹോട്ടല്‍ താമസ രേഖ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. പത്ത് ജിവസമാകും രാജ്യത്ത് തങ്ങാന്‍ അനുമതി ഉണ്ടാവുക. കൂടുതല്‍ ദിവസം തങ്ങുന്നവര്‍ക്കെതികരെ നിയമ നടപടി സ്വീകരിക്കുകയും അതോടൊപ്പം തന്നെ അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാല്‍ എന്ന കണക്കില്‍ പിഴ ഈടാക്കുകയും ചെയ്യും.