ഒമാനിൽ ഇന്ന് 1,389 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരിൽ 339 വിദേശികളും 1,050 സ്വദേശികളും ഉൾപ്പെടും.ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകൾ 59,568 ആയി ഉയർന്നു.
730 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവർ 37,987 ആയി ഉയർന്നു.14 മരണങ്ങളാണ് മന്ത്രാലയം ഇന്ന് റിപ്പോർട്ട് ചെയ്തത്.273 പേർ കോവിഡ് മൂലം ഇതുവരെ ഒമാനിൽ മരിച്ചു.4,044 ടെസ്റ്റുകളാണ് 24 മണിക്കൂറിൽ നടത്തിയത്.നിലവിൽ 514 പേർ ആശുപത്രികളിൽ ഉണ്ട്.149 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.













