മസ്കറ്റ്: പത്ത് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച മുതലായിരിക്കും വിലക്ക് പ്രാബല്യത്തില്‍ വരിക. സുഡാന്‍, ലെബനാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, താന്‍സാനിയ, ഘാന, ഗിനിയ, സിയറലിയോണ്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നതിനാണ് വിലക്ക്.
ഒമാനില്‍ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ 10 രാജ്യങ്ങളിലൂടെ വരുന്ന മറ്റു രാജ്യക്കാര്‍ക്കും വിലക്ക് ബാധകമാകും. ഫെബ്രുവരി 25 മുതല്‍ 15 ദിവസത്തേക്കായിരിക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.