English हिंदी

Blog

WhatsApp Image 2020-06-16 at 5.34.58 PM

Web Desk

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 93-മത് ഓസ്ക്കാര്‍ പുസ്ക്കാര നിശ 2 മാസത്തേക്ക് നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി 28-ന് നടക്കേണ്ട അവാര്‍ഡ് നിശ ഏപ്രില്‍ 25 വരെ നീട്ടിവയ്ക്കാനാണ് തീരുമാനം.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് പല ചലച്ചിത്രങ്ങളുടേയും ചിത്രീകരണവും റിലീസും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനും മറ്റുമായി അണിയറപ്രവര്‍ത്തകര്‍ക്ക് സമയം നീട്ടി നല്‍കുന്നതിന്‍റെ ഭാഗമായാണ് അവാര്‍ഡ് നിശ മാറ്റിവച്ചതെന്ന് അക്കാദമി പ്രസിഡന്‍റ് ഡേവിഡ് റൂബിന്‍, ചീഫ് എക്സിക്യുട്ടീവ് ഡോണ്‍ ഹുഡ്സണ്‍ എന്നിവര്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 40 വർഷത്തിനിടെ ഇതാദ്യമായാണ് അവാർഡ് ഫംഗ്ഷൻ മാറ്റിവയ്ക്കുന്നത്.

Also read:  സുശാന്തിന്റെ മരണം: 'ദില്‍ ബേച്ചാര'യുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും

അതേസമയം അടുത്തവര്‍ഷം നടക്കാനിരുന്ന ബ്രിട്ടീഷ് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് നിശയും ഏപ്രില്‍ 11-ലേക്ക് മാറ്റിവയ്ക്കാനും ധാരണയായി. കൊവിഡിന്‍റെ ലോകവ്യാപനം സിനിമാ മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണ്. തല്‍ഫലമായി സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി നിരവധി സിനിമാ ചിത്രീകരണവും അവാര്‍ഡ് ഷോകളും റദ്ദാക്കി. ഫാഷന്റെ ഏറ്റവും വലിയ നൈറ്റ് ഇവന്‍റായ മെറ്റ് ഗാല, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഒത്തുചേരില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.