മസ്കറ്റ്: പുതിയ തൊഴില്‍ വിസ ലഭിച്ചവര്‍ ഒമാനിലേക്ക് വരുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്ന 20 ലധികം പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല.
പുതിയ വിസക്കാര്‍ക്ക് യാത്രാനുമതി നല്‍കരുതെന്ന് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിലക്ക്. എന്നാല്‍ ഇതു സംബന്ധിച്ച് ഒമാന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
നിലവില്‍ റസിഡന്റ് വിസയുള്ളവര്‍ക്കും പുതുക്കിയവര്‍ക്കും മാത്രമാണ് മസ്‌കത്തിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളില്‍ യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു്. വിസ നിലവിലുള്ളവരുടെ കൈവശം റസിഡന്റ് കാര്‍ഡ് ഉണ്ടായിരിക്കുകയും വേണമെന്ന് അറിയിപ്പില്‍ പറയുന്നു.