നടപടിക്രമം മറികടന്നു പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ച ബിജെപി അംഗം രാജഗോപാലിന് സ്പീക്കര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. നടപടിക്രമം അനുസരിച്ച് എന്‍സിപി അംഗത്തിന്റെ പേര് സ്പീക്കര്‍ വിളിച്ചപ്പോള്‍ ബി ജെ പി അംഗം രാജഗോപാലും സംസാരിക്കാന്‍ എണീറ്റു അപ്പോഴാണ് സ്പീക്കര്‍ മാണി സി കാപ്പന്റെ അവസരം ബിജെപി അംഗത്തിനു അനുമതി നല്‍കിയത്. കക്ഷികളില്‍ ഏറ്റവും അവസാനം സംസാരിക്കേണ്ടയാളും പ്രമേയത്തെ എതിര്‍ക്കുന്ന ആളായ ബി ജെപി അംഗത്തിനു നേരിത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണു വിവാദമായിരിക്കുന്നത്.
നിയമത്തെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം കര്‍ഷക താല്‍പര്യമല്ലെന്നാണ് രാജഗോപാല്‍ പറഞ്ഞത്. പ്രമേയ ചര്‍ച്ചയിലെ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങളെ എതിര്‍ക്കുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.കേന്ദ്ര നിയമം കര്‍ഷകര്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും നല്‍കുന്നതാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കും. സമരക്കാരെ കാണാന്‍ പ്രധാനമന്ത്രി തയാറാണെന്നും രാജഗോപാല്‍ പറഞ്ഞു
മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.