യുഎഇ രൂപീകരണത്തിനു മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ഡോ. ഹാജി കഴിഞ്ഞ 55 വര്‍ ഷമായി വ്യത്യസ്ത രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.
ദുബായ് : പ്രമുഖ വ്യവസായിയും പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസ്സായിരുന്നു.സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങളുമായി പ്രവാസികള്‍ക്കിടയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഡോ ഇബ്രാഹിം ഹാജി.
ഡിസംബര്‍ 11ന് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദുബായിലെ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ രോഗനില വഷളായതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ഡി സംബര്‍ 20 ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
21ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.1943 ല്‍ കാസര്‍ഗോഡ് പള്ളിക്കരയില്‍ ജനിച്ച ഹാജി 19 66ലാണ് യുഎഇയിലെത്തിയത്. 55 വര്‍ഷം നീണ്ട പ്രവാസ ജീവതത്തിന്നിടയില്‍ നിരവധി സ്ഥാപനങ്ങളു ടെ സാരഥ്യം വഹിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ സ്ഥാപക കോ ചെയര്‍മാനായിരുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാ പനമായ പേസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍മാനും ഇന്‍ഡസ് മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനും വൈസ് ചെയര്‍മാനുമായിരുന്നു.
ജ്വലറി, ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലകളില്‍ മികവുറ്റ നേതൃപാടവം തെളിയിച്ച ശേഷമാണ് 1999 ല്‍ പേ സ് എഡ്യുകേഷന്‍ സ്ഥാപിച്ചത്.യുഎഇയ്ക്ക് പിന്നാലെ കുവൈറ്റിലും ഇന്ത്യയിലും പേസ് ഫൗണ്ടേഷന്‍ വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു.
20,000ല്‍പ്പരം വിദ്യാര്‍ത്ഥികളും ആയിരത്തോളം അദ്ധ്യാപകരും ഉള്ള വലിയ ഗ്രൂപ്പായി പേസ് ഫൗണ്ടേഷ ന്‍ വളര്‍ന്നു.മംഗലാപുരത്ത് എഞ്ചിനീയറിംഗ് കോളേജടക്കം അഞ്ചു സ്ഥാപനങ്ങള്‍ ഉണ്ട്. കേരളത്തില്‍ കണ്ണൂരിലെ റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരിയിലെ പേസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും പേസ് ഫൗണ്ടേഷന്‍ ഉടമസ്ഥതയിലുണ്ട്. മഞ്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം ഖബ റടക്കം നടക്കും.
പ്രവാസ ലോകത്തിന് തീരാനഷ്ടം
1964 ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഇബ്രാഹിം ഹാജി 1966 ല്‍ യുഎഇയില്‍ എത്തിയപ്പോള്‍ ടെക്‌സ്റ്റൈല്‍ ബിസിനസാണ് ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചത് 1999 ല്‍ . പേസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളും കോളേ ജുകളും ആരംഭിച്ചു. ജീവകാരുണ്യ മേഖലയിലും ഡോ ഹാജിയുടെ കൈയ്യൊപ്പ് പതി ഞ്ഞിരുന്നു. ഹാജിയുടെ വിയോഗം പ്രവാസ സമൂഹത്തിന് തീരാനഷ്ടമായിരിക്കുക യാ ണ്.













