ഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ മലയാളി പരിസ്ഥിതി പ്രവര്‍ത്തകയും, അഭിഭാഷകയുമായ നികിത ജേക്കബിന് അറസ്റ്റ് വാറണ്ട്. കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ശനിയാഴ്ച ദിശ രവിയെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് വാദം.
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ നികിത ജേക്കബ് ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.നികിത ജേക്കബിന്റെ മുംബൈയിലെ വസതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. ഈ സമയം നികിത വീട്ടിലുണ്ടായിരുന്നു. ഇവരെ കണ്ടെത്താനുളള ശ്രമം ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പിന്തുണയേറുന്നു. കോടതിയില്‍ ഹാജരാക്കിയ ദിശ രവിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.