Web Desk
ജൂണ്‍ 24 മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെക്കണമെന്ന് ബാറുകള്‍ക്കും പബുകള്‍ക്കും സര്‍ക്കുലര്‍ അയച്ച് ദുബായ് പോലീസ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മദ്യം വില്‍ക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു.’ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ബാറുകളും പബ്ബുകളും ജൂണ്‍ 24 മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി ദയവ് ചെയ്ത് തീരുമാനത്തെ അനുസരിക്കുകയും സഹകരിക്കുകയും ചെയ്യുക. പുനരാരംഭിക്കുന്ന കാര്യം പിന്നീട് അറിയിക്കുന്നതായിരിക്കും.’ എന്നാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം ‘ റസ്റ്റോറന്‍റ്’ എന്ന ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മദ്യം നല്‍കുന്നത് തുടരാം. ബാര്‍, പബ്, എന്ന ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേദിയിലും മദ്യവില്‍പ്പന അനുവദനീയമല്ല. അതിനാല്‍, ഒരു ‘റസ്റ്റോറന്‍റ്’ ലൈസന്‍സിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏത് വേദിയിലും മദ്യം നല്‍കുന്നത് തുടരാം. എന്നിരുന്നാലും ഒരു ബാര്‍ അല്ലെങ്കില്‍ പബ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വേദികള്‍ ഒരു സാഹചര്യത്തിലും അനുവദനീയമല്ല.
റസ്റ്റോറന്‍റ്’ ലൈസന്‍സില്‍ പൂള്‍ ബാറുകളും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇതിനെതുടര്‍ന്ന് റെസ്റ്റോറന്റുകളില്‍ ഭക്ഷണത്തോടൊപ്പം മദ്യം നല്‍കാം എന്ന നിയമം കഴിഞ്ഞ ദിവസമാണ് ദുബൈ പോലീസ് റദ്ദാക്കിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിയമം പുനഃസ്ഥാപിച്ചിരിക്കുകയാണ്.