അബുദാബി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎഇയ്ക്ക് നേരിയ ആശ്വാസം. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചെത്തിയത്.
بفضل الله وتوفيقه ثم بجهود خط الدفاع الأول وتفانيهم وبالالتزام المسؤول من أفراد مجتمعنا .. نعلن عدم تسجيل حالات وفاة بسبب " كوفيد – 19 " في دولة الإمارات خلال آخر 24 ساعة.. هذه نتيجة مبشرة لنا جميعا .. التحدي مستمر ونحن بحاجة إلى مواصلة التقيد بالإجراءات الاحترازية.
— محمد بن زايد (@MohamedBinZayed) July 15, 2020
കോവിഡ് പ്രതിരോധത്തിനായി മുന്‍ നിരയില്‍ നിന്ന് പ്രയത്‌നിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ ജനങ്ങള്‍ കാണിച്ച പ്രതിജ്ഞാബദ്ധതയെക്കുറിച്ച് അദ്ദേഹം അഭിന്ദിക്കുകയും ചെയ്തു. ഈ വെല്ലുവിളി നേരിടാന്‍ ഇനിയും കൂട്ടായ ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.












