കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ളതാണെന്നും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മതാചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കേരളാ മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി സമസ്ത അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു.
നിലവിലുള്ള പ്രോട്ടോക്കോളനുസരിച്ച് കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രോട്ടോക്കോളില്‍ മാറ്റംവരുത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഹൈക്കോടതി.