English हिंदी

Blog

Elegant Valentine Gradient Background

Web Desk

യുഎഇയില്‍ ഇന്ന് 430 കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 46,563 ആയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 308 ആയി ഉയര്‍ന്നു. അതേസമയം 760 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 35,165 ആയി.

Also read:  അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവ്, 75,000 രൂപ പിഴ

അതേസമയം സൗദിയിലെ ആകെയുള്ള 1,67,267 കേസുകളില്‍ 1,12,797 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 53,083 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,387 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ 33,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒമാനില്‍ 17,972 പേര്‍ രോഗമുക്തി നേടി. 144 മരണം റിപ്പോര്‍ട്ട് ചെയ്ത ഇവിടെ 15,422 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.

Also read:  ലൈഫ് മിഷന്‍ കോഴ കേസ് : അറസ്റ്റിലായ സന്തോഷ് ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുവൈറ്റില്‍ ആകെ 41,879 കേസുകള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32,809 പേര്‍ രോഗമുക്തി നേടി. 8,733 പേര്‍ ചികിത്സയില്‍ തുടരുകയാണ്. മരണസംഖ്യ 337. ബഹറിനില്‍ 23,510 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റിവ് ആയത്. ഇതില്‍ 17,977 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 69. ആക്ടീവ് കേസുകള്‍ 5,524. അതേസമയം 90,778 കേസുകളാണ് ഖത്തറില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 73,083 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 17,591 പോര്‍ ചികിത്സയിലാണ്. മരണസംഖ്യ 104 ആയി.