കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നിലവില്‍ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുളളത്.
കഴിഞ്ഞ തവണയും ഹര്‍ജി പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം നല്‍കിയാലും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിരുന്നു.











