നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്ക് അപ്പ് മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു. നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണാണ് അപകടം. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാബുവിന്റെ വിയോഗത്തില്‍ സിനിമാ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങള്‍ ഷാബുവിന്റെ വേര്‍പാടില്‍ ദുഃഖം പങ്കിട്ടു.
ഷാബുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ദുല്‍ഖര്‍ നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ‘ഷാബു പുല്‍പ്പള്ളിയുടെ അകാല വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ ഞാന്‍ എപ്പോഴും സ്‌നേഹത്തോടെ ഓര്‍ക്കും. ഈ ശ്രമകരമായ സമയത്തിലൂടെ കടന്നുപോകാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ഷൂട്ടിന്റെ സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ വീട് വിട്ട് നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു. നിവിന്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഈ നഷ്ടം നികത്താനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും റിന്നയ്ക്കും സ്‌നേഹവും പ്രാര്‍ത്ഥനയും,’ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
‘ഷാബു ഏട്ടാ. ആ കടം വീട്ടാന്‍ എനിക്കായില്ല. മറന്നതല്ല. ഒരായിരം മാപ്പ്. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ’ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്. ഷാബു നീ ഞങ്ങളുടെ ഹൃദയം തകര്‍ത്തു കളഞ്ഞു എന്നാണ് ഗീതു മോഹന്‍ദാസ് പോസ്റ്റില്‍ കുറിച്ചത്.
10 വര്‍ഷമായി നിവിനൊപ്പമാണ് ഷാബു ജോലി ചെയ്തിരുന്നത്.


















