പാട്‌ന: ജെഡിയു അധ്യക്ഷ സ്ഥാനത്തുനിന്ന് നിതീഷ് കുമാര്‍ ഒഴിഞ്ഞു. നിതീഷിന്റെ വിശ്വസ്ഥന്‍ എന്നറിയപ്പെടുന്ന രാമചന്ദ്രപ്രസാദ് സിംഗ് ആണ് പുതിയ അധ്യക്ഷന്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.
2019 ല്‍ മൂന്ന് വര്‍ഷത്തേക്കായിരുന്നു പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നിതീഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ രാഷ്ട്രീയ സാഹചര്യമാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍.സി.പി സിംഗിനെ അവരോധിക്കുന്നതിന് പിന്നില്‍.
ജെഡിയു അധ്യക്ഷസ്ഥാനത്തേക്ക് എത്തിയതോടെ ഇനി എന്‍ഡിഎ യോഗത്തില്‍ സിംഗായിരിക്കും പങ്കെടുക്കുക. നിതീഷ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സെക്രട്ടറിയും 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു ആര്‍.സി.പി സിംഗ്.