പട്‌ന: മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് തേജസ്വി യാദവിനെ പിന്തുണയ്ക്കണമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ബി.ജെ.പിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണിയെ പോലെയാണ്. ആശ്രയം നല്‍കുന്ന മരത്തെ അത് നശിപ്പിക്കും. ബിഹാറില്‍ ജെഡിയുവിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. ലാലു പ്രസാദ് യാദവുമായി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് നിതീഷെന്നും ദിഗ് വിജയ് പറഞ്ഞു.