English हिंदी

Blog

nirmala-seetharaman

 

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. വസന്ത് കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെത്തിയാണ് മന്ത്രി കുത്തിവയ്പ്പെടുത്തത്. വാക്സിന്‍ നല്‍കിയ ആശുപത്രിയിലെ നഴ്സ് പി.സി. രമ്യയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ രാജ്യത്ത് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം വാക്സിന്‍ സ്വീകരിച്ചിരുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നത്.

Also read:  ഒമാനില്‍ 2.2 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും-ആരോഗ്യ മന്ത്രി