മുംബൈ: ഓഹരി വിപണി ഇന്ന് ചെറിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 9 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 13,567 പോയിന്റിലാണ് ക്ലോസ് ചെയ്തത്. രാവിലെ 13,447 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും 11,550 പോയിന്റിന് മുകളിലേക്ക് തിരികെ ഉയര്‍ന്നു. സെന്‍സെക്സ് 9 പോയിന്റ് ഉയര്‍ന്ന് 46,263ല്‍ ക്ലോസ് ചെയ്തു.
വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. പ്രതികൂലമായ ആഗോള സൂചനകളോടെ തുടര്‍ന്ന് വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും വിപണി നഷ്ടത്തിലായിരുന്നു. അതേ സമയം ഉച്ചക്കു ശേഷം ഒരു തിരിച്ചുവരവ് വിപണിയിലുണ്ടായി.
നിഫ്റ്റിക്ക് 11,600ലുള്ള പ്രതിരോധം മുന്നോട്ടുള്ള പ്രയാണത്തിന് ഒരു പ്രതിബന്ധമായി തുടരുകയാണ്. 11,600ലെ പ്രതിരോധം നിഫ്റ്റി ഭേദിക്കുകയാണെങ്കില്‍ 14,000 പോയിന്റിലാണ് അടുത്ത പ്രതിരോധമുള്ളത്. 13,200ലും 13,000ലുമാണ് താങ്ങുള്ളത്. അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ടം തുടര്‍ന്നേക്കും.
നിഫ്റ്റി ഓഹരികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത് ബജാജ് ഫിനാന്‍സ് ആണ്. ഇന്ന് ബജാജ് ഫിനാന്‍സിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സിന്റെ ഓഹരി ഇന്ന് മാത്രം നാലര ശതമാനമാണ് ഉയര്‍ന്നത്. ഏറ്റവും നഷ്ടം നേരിട്ടത് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ്. പൊതുമേഖലാ ബാങ്കുകള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി.
നിഫ്റ്റി മെറ്റല്‍ സൂചിക 0.77 ശതമാനം ഉയര്‍ന്നു. അതേ സമയം നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക 1.46 ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 24 ഓഹരികളാണ് നഷ്ടത്തിലായത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഏയ്ഷര്‍ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ശ്രീ സിമന്റ്സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഏയ്ഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.