തിരുവനന്തപുരം: എന്‍ഐഎ സംഘം തിരുവനന്തപുരത്തെ സി-ആപ്റ്റ് ഓഫീസില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതില്‍ തെളിവുകള്‍ ശേഖരിക്കുന്നു.
കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് വട്ടിയൂര്‍ക്കാവിലെ ഓഫീസില്‍ എത്തിയത്. മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഖുര്‍ആന്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത് ഇവിടെ നിന്നുമാണ്.












