ഡല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെതിരെയുളള കര്‍ഷക സമരം തുടരുന്നതിനിടെ കര്‍ഷക സംഘടനാ നേതാവിന് നോട്ടീസ് നല്‍കി എന്‍ഐഎ. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് നല്‍കിയത്. സിക്ക് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയമായിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎയുടെ നടപടി ഉണ്ടായിരിക്കുന്നത്. ഇന്നലെ നടന്ന ചര്‍ച്ച 120 ശതമാനം പരാജയമെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. ദര്‍ശന്‍ പാല്‍ പ്രതികരിച്ചിരുന്നു.