ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഗീതു മോഹന്‍-നിവിന്‍ പോളിയുടെ മൂത്തോന്‍. മൂന്ന് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം (നിവിന്‍ പോളി), മികച്ച ചിത്രം, മികച്ച ബാലതാരം(സഞ്ജന ദീപു) എന്നീ പുരസ്‌കാരങ്ങളാണ് മലയാള സിനിമയെ തേടിയെത്തിയത്.
കോവിഡ് പ്രതിസന്ധി കാരണം ഓണ്‍ലൈന്‍ ആയിട്ടാണ് മേള സംഘടിപ്പിച്ചത്. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയായിരുന്നു ചലച്ചിത്ര മേള. ‘ഗമക്ഖര്‍’ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. ‘റണ്‍ കല്യാണി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഗാര്‍ഗി മലയാളിയാണ്.



















