നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ 9 പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐയുടെ ആദ്യകുറ്റപത്രം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥയും പ്രതിപട്ടികയില്‍ ഉണ്ട്.
പോലീസ് അന്വേഷണത്തില്‍ പ്രതികളായത് 7 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ്.
ഹരിത ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. രാജ്കുമാറിനെതിരെ വ്യാജ തെളിവുകള്‍ പ്രതികളുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.