പട്‌ന: ജനങ്ങളാണ് യജമാനന്മാര്‍ എന്ന് നിതീഷ് കുമാര്‍. ജനങ്ങള്‍ വിധി നിശ്ചയിച്ചു. സത്യ പ്രതിജ്ഞ എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ഈ സഭയ്ക്ക് ഇനിയും കാലാവധി ഉണ്ട്. തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു എന്ന് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് നഷ്ടം സംഭവിച്ചതെന്ന് പരിശോധിക്കും. സ്വന്തം സഖ്യകക്ഷി കാരണമാണ് തിരിച്ചടി ഉണ്ടായതെന്ന് കരുതുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയാകാന്‍ താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എന്‍ഡിഎ നേതൃത്വം നിശ്ചയിക്കും. ജനവിധി എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.










