ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേട് കാണിച്ചെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി.എക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നത്. 2015ല്‍ മഹാസഖ്യം ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും പക്ഷപാതം കാണിച്ചെന്നും തേജസ്വി യാദവ് പറഞ്ഞു.
നിതീഷിന്റെ പഴയ പ്രതാപം നഷ്ടമായി. നിതീഷ് കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക നിതീഷായിരിക്കും. എന്നാല്‍ ജനഹൃദയങ്ങളില്‍ മഹാസഖ്യത്തിനായിരിക്കും സ്ഥാനമെന്നും നിതീഷ് പറഞ്ഞു. മഹാസഖ്യത്തിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും തേജസ്വി യാദവ് നന്ദി രേഖപ്പെടുത്തി.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 75 സീറ്റുകളോടെ തേജസ്വി യാദവിന്റെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ പാര്‍ട്ടിയായത്.