English മലയാളം

Blog

NCP Pala

 

തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇതു സംബന്ധിച്ച് സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്താമെന്ന് ശരദ് പവാര്‍ ഇരുവര്‍ക്കും ഉറപ്പുനല്‍കി.

Also read:  പ്രോട്ടോക്കോള്‍ ലംഘനം; മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

അതേസമയം പാലാ കിട്ടിയില്ലെങ്കില്‍ മുന്നണിമാറ്റം വേണം എന്നതും ഇരു നേതാക്കളും ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനമറിയിക്കാമെന്ന് ശരദ് പവാര്‍ പറഞ്ഞതായാണ് വിവരം. മാണി സി കാപ്പനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ഇന്നലെയാണ് മുംബൈയിലെത്തി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.

Also read:  പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ

ജോസ് കെ മണി വിഭാഗത്തിന് ഏറെ വൈകാരിക അടുപ്പമുള്ള പാലാ സീറ്റില്‍ കെ.എം മാണി അല്ലാത്തൊരാള്‍ എതിര്‍ പക്ഷത്തു നിന്നും എംഎല്‍എ ആയത് മാണി സി കാപ്പനാണ്. ഇപ്പൊള്‍ ഇരുപക്ഷവും ഇടതു മുന്നണിയിലായ സ്ഥിതിക്ക് പാലാ ആര്‍ക്കുപോകും എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.