ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. എന്ത് സന്ദേശമാണ് നല്‍കാന്‍ പോകുന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും കോവിഡും മറ്റ് ഇളവുകളും സംബന്ധിച്ച കാര്യങ്ങളില്‍ വിശദീകരണം നല്‍കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
आज शाम 6 बजे राष्ट्र के नाम संदेश दूंगा। आप जरूर जुड़ें।
Will be sharing a message with my fellow citizens at 6 PM this evening.
— Narendra Modi (@narendramodi) October 20, 2020
കോവിഡ് കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌മേഖലയെ ഉണര്‍ത്താനുള്ള പദ്ധതികളുടെ പ്രഖ്യാപനം, സാമ്പത്തിക പാക്കേജുകള്‍ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പലതും അന്ത്യഘട്ടത്തിലാണ്. ഇവ വിപണിയിലെത്തിക്കുന്ന സമയത്ത് സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നത് ഉചിതമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ അഭിപ്രായപ്പെട്ടിരുന്നു.