മുംബൈ: എന്‍.സി.പി നേതാവും എക്‌നാഥ് ഖഡ്‌സേക്കും മഹാരാഷ്ട്ര മന്ത്രി ബച്ചു കാഡുവിനും രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു. മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എക്‌നാഥ് ഖഡ്‌സേക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബോംബെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും രോഗബാധയുണ്ടായിരിക്കുകയാണ്. തനിക്ക് കാര്യമായ ആരോഗപ്രശ്‌നങ്ങളില്ലെന്നും ഖഡ്‌സേ പറഞ്ഞു. തനിക്ക് കഴിഞ്ഞ സെപ്തംബറില്‍ കോവിഡ് ബാധിച്ചുവെന്നും എന്നാല്‍ വീണ്ടും രോഗബാധയുണ്ടായെന്നും മഹാരാഷ്ട്ര മന്ത്രി ബച്ചു കാഡുവും പ്രതികരിച്ചു.
അതേസമയം, മഹാരാഷ്ട്രയുടെ പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില താഴുകയാണ്. ഇത് കോവിഡ് അതിവേഗത്തില്‍ പടരുന്നതിന് കാരണമായതായാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിനൊപ്പം ജനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നുണ്ട്.